കണ്ണൂർ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ക്രമക്കേട് കാണിച്ച് ചിട്ടി ക്കാർക്ക് പണം നൽകി സ്ഥാപനത്തിൽ നിന്നും രണ്ടു കോടി രൂപയോളം വഞ്ചന നടത്തിയ ജീവനക്കാരനെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.കോഴിക്കോട് വടകര നടക്കുതാഴെ പുതുപ്പണം മുറിയിലെഗോകുലം ചിറ്റ്സ് ഉടമ എം.എം.ഗോപാലൻ്റെ പരാതിയിലാണ് കണ്ണൂർ മൗവ്വഞ്ചേരി ചേലോറയിലെ സി.ഒ.വിനോദിനെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്.പരാതിക്കാരൻ ചെയർമാനായശ്രീ ഗോകുലം ചിറ്റ്സ് ആൻറ് ഫൈനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിൻ്റെ കണ്ണൂർ റീജിയണൽ ഓഫീസിൽ 2015 സപ്തംബർ 7 മുതൽ 2024 ജനുവരി 12 വരെയുള്ള കാലയളവിൽ അസി.മാനേജരായി ജോലി ചെയ്തു വന്നിരുന്ന പ്രതി സ്ഥാപനത്തിൻ്റെ ബ്രാഞ്ചുകളിൽ ചിട്ടിക്ക് ചേർന്നവരിൽ നിന്നും ഈടായി സ്വീകരിച്ച ഭൂമിയുടെ അടിസ്ഥാന വിലയേക്കാൾ കൂടുതലായി കാണിച്ചും വിറ്റുപോയ സ്ഥലത്തിൻ്റെ ആധാരം പണയമായി സ്വീകരിച്ചും ചിട്ടിക്കാർക്ക് പണം നൽകി സ്ഥാപനത്തിന് രണ്ടു കോടി രൂപയുടെ നഷ്ടം വരുത്തി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.