തളിപ്പറമ്പ്: ആരോഗ്യവകുപ്പ് ജീവനക്കാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടിയാന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരി
കരിമ്പം ഒറ്റപ്പാല നഗറിലെ കെ.രവീന്ദ്രന്റെ ഭാര്യ കെ.പി.ഉഷാകുമാരി(55)യെയാണ്
വീടിനോട് ചേര്‍ന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടുകാരെല്ലാം ബന്ധുവിൻ്റെ വിവാഹ നിശ്ചയ ചടങ്ങിന് പോയിരുന്നു. തിരിച്ചു വന്നപ്പോൾ ഉഷാകുമാരിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
മക്കള്‍: അതുല്‍, മൃദുല്‍.
സഹോദരങ്ങള്‍: സുരേഷ്ബാബു,പരേതനായ സോമസുന്ദരം. തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.