മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് റേഷന്‍ വ്യാപാരികള്‍.
വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
മന്ത്രിമാരായ ജി ആര് അനില്‍, കെ എന്‍ ബാലഗോപാല്‍ എന്നിവർ വ്യാപാരികളുമായി ചര്‍ച്ച നടത്തി, സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.