കുന്നോത്ത്: സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ സ്പന്ദനം 2025 പ്രാദേശിക പിടിഎ വള്ളിത്തോട് എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടത്തി. അയ്യന്‍കുന്ന് പഞ്ചായത്ത് അംഗം ലിസി തോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എം.സിനു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ മാത്യു ജോസഫ്, ബിആര്‍സി കോര്‍ഡിനേറ്റര്‍ പി.സി.മുനീര്‍, ആനപ്പന്തി എസ്എന്‍ഡിപി യോഗം സെക്രട്ടറി എം.കെ വിനോദ്, പ്രസിഡന്റ് എന്‍.കെ.രവീന്ദ്രന്‍, എംപിടിഎ പ്രസിഡന്റ് സഞ്ജു കുര്യന്‍, വിദ്യാര്‍ഥി പ്രതിനിധി സ്വാതിക അരുണ്‍, അധ്യാപകരായ ബിന്ദുജി എന്‍.മാണി, എ.ഷഹീര്‍, അഞ്ജു മാത്യു, എ.ജെ.അനു, അഖില്‍ ഡൊമിനിക്, ജെസ്റ്റിന്‍ ജോര്‍ജ്, എന്‍.വി.ആശിഷ്, സ്റ്റാഫ് പ്രതിനിധി എല്‍സബത്ത് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.