പിലാത്തറ: പ്രഭാതസവാരിക്കിടെ മധ്യവയസ്ക്കന് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനത്തെ പിടികൂടി.
മണ്ടൂരില്‍ രാവിലെ 5.45-നാണ് സംഭവം.
അവിഞ്ഞിയിലെ കല്ലേന്‍ രാമചന്ദ്രന് (60) ആണ് മരിച്ചത്. മണ്ടൂര്‍ ജുമാമസ്ജിദിനു സമീപം ബക്കാല ഷോപ്പിനടുത്താണ് അപകടം നടന്നത്.
അപകടത്തിനിടയാക്കിയ വാഹനം നിര്‍ത്താതെ പോയെങ്കിലും പരിയാരം പോലീസ് പിന്നീട് വാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
തൃശൂര്‍ കുന്നംകുളത്ത് നിന്നും ഗ്ലാസ് ഉല്‍പ്പന്നങ്ങളുമായി കാസര്‍ഗോഡേക്ക് പോകുകയായിരുന്ന കെ.എല്‍-52 ടി-9265 ബൊലേറോ പിക്കപ്പ് വാഹനമാണ് അപകടത്തിന് ഇടയാക്കിയത്.
വാഹനമോടിച്ച കാട്ടകാമ്പലിലെ താമരക്കാട്ടില്‍ വീട്ടില്‍ കെ.എം.വിനുവിനെ(39)പോലീസ് കസ്റ്റഡിയിലെടുത്തു.
പരേതരായ പൊക്കന്‍-പാഞ്ചു ദമ്പതികളുടെ മകനാണ് മരിച്ച രാമചന്ദ്രന്. അവിവാഹിതനാണ്.
സഹോദരങ്ങള്‍: പാഞ്ചാലി, ഗോപാലന്, കല്യാണി, രാമനാഥന്, നാരായണി, സരോജിനി, പരേതനായ വേണുഗോപാലന്‍.