കണ്ണപുരം .യു കെയിലേക്ക് വിസ വാഗ്ദാനം നൽകി ഏഴര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സ്ഥാപന മേധാവിക്കും ജീവനക്കാർക്കുമെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു.അഞ്ചാംപീടിക രാമുണ്ണിക്കടയിലെ ചന്ദ്രകാന്തത്തിൽ കെ.വി.മധുസൂദനൻ്റെ പരാതിയിലാണ് മംഗലാപുരത്തെ യു.കെ.ഇൻ.റീഗൽ അക്കാദമി എന്ന സ്ഥാപനത്തിൻ്റെ എംഡി സൂരജ്, സ്ഥാപനത്തിലെ ജീവനക്കാർ എന്നിവർക്കെതിരെ കേസെടുത്തത്.പരാതിക്കാരന് യു.കെ.യിലെ എൻഹെൽത്ത് കെയർ സ്ഥാപനത്തിലേക്ക് ജോലി വാഗ്ദാനം നൽകി 2023 നവമ്പർ 13നും 2024 ഫെബ്രവരി എട്ടിനുമായി 7,50,000 രൂപ പ്രതികൾ കൈപ്പറ്റിയ ശേഷം ജോലിയോ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.