തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലശ്ശേരി പാനൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഒന്നര ക്വിൻ്റലിലധികം നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെടുത്തു. പി നിഷാദിൻ്റെ ഉടമസ്ഥതയിലുള്ള തലശ്ശേരി കുയ്യാലിയിലെ ഗോഡൗൺ ,തൃപ്പങ്ങോട്ടൂർ കല്ലിക്കണ്ടിയിലെ ഓ എഫ് സി യുടെ ഫ്രൈഡ് ടു ഈറ്റ് സ്റ്റാൾ ,കുന്നോത്ത് പറമ്പ് തൂവക്കുന്നിലെ ഇമറാത്ത് ട്രെയ്ഡേഴ്സ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിച്ച വസ്തുക്കൾ സ്ക്വാഡ് പിടിച്ചെടുത്തത്. കല്ലിക്കണ്ടി ഓ എഫ് സി സ്റ്റാളിൽ പാർസൽ നൽകാൻ ഉപയോഗിച്ചിരുന്ന നിരോധിത ക്യാരി ബാഗുകൾ പരസ്യമായി പ്രദർശിപ്പിച്ച രീതിയിലാണ് പരിശോധനയ്ക്ക് എത്തിയ സംഘം കണ്ടെത്തിയത്. പലവലിപ്പത്തിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ആവരണം ഉള്ള പേപ്പർ കപ്പുകൾ, ഗാർബേജ് ബാഗുകൾ എന്നിവയാണ് പിടിച്ചെടുത്തത്.മൂന്ന് സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകി പരിശോധനയിൽ സ്ക്വാഡ് ലീഡർ ലജി എം ,എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ, ശരീകുൽ അൻസാർ, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ദിനേശ് ഇ,ഗ്രാമപഞ്ചായത്ത് ‘