പരിയാരം: വലിയരീക്കമലയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വലിയ അരീക്കമല ഉന്നതി സ്വദേശി ചപ്ലി വീട്ടില്‍ സി.കെ.അനീഷ്(42) ആണ് മരിച്ചത്.
തലയ്ക്കും, മുഖത്തും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടത്.
സംഭവത്തില്‍ കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു.
ബന്ധുവായ ചപ്ലി പപ്പന്റെ വീട്ടു വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടിയാന്‍മല പൊലീസ് എത്തുകയായിരുന്നു.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കുഞ്ഞിരാമന്‍-ജാനകി ദമ്പതികളുടെ മകനാണ്.
ഭാര്യ: ദീപ.
മക്കള്‍: അശ്വതി, അര്‍ച്ചന.
സഹോദരങ്ങള്‍: നിഷ, അനീവ്