Wednesday, April 30, 2025
HomeKannurപോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാംഗ്ലൂരിലേക്ക് ക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ പിടിയിൽ. കർണ്ണാടക ചിക്മംഗ്ലൂർ ബംഗ്ലൂർ സ്വദേശി അവിനാഷിനെ(22)യാണ് പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ .പി. ശ്രീഹരി അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കർണ്ണാടക സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

ഈ മാസം എട്ടിന് പുലർച്ചെ മൂന്നു മണിയോടെയാണ് പെൺ കുട്ടിയെ കാണാതായതെന്ന് കാണിച്ച് സഹോദരി പയ്യന്നൂർ പോലീസിൽപരാതി നൽകിയിരുന്നു. അവിനാഷ് തട്ടി കൊണ്ടുപോയെന്ന പരാതിയിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് ഇരുവരെയും ബംഗ്ലൂരിൽ യുവാവിൻ്റെ ബന്ധുവീട്ടിൽ വെച്ച് പയ്യന്നൂർ പോലീസ് പിടികൂടിയത്.പയ്യന്നൂരിലെത്തിച്ച ശേഷം
ഇന്നലെ വൈകുന്നേരം പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കാനുള്ള പോലീസിൻ്റെ ശ്രമം പെൺകുട്ടി സഹകരിക്കാത്തതിനെ തുടർന്ന് നടന്നില്ല. തുടർന്ന് പെൺകുട്ടിയിൽ നിന്നും പോലീസ് വിശദമായ മൊഴിയെടുത്തതോടെയാണ് തട്ടിക്കൊണ്ടു പോയ യുവാവ് പോക്സോ കേസിലും പ്രതിയായത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!