Friday, May 2, 2025
HomeKannurദിവ്യയെ തളളി സിപിഎം; പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു; പരാതികളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ്

ദിവ്യയെ തളളി സിപിഎം; പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു; പരാതികളില്‍ സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ്

വീഡിയോ

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്നും, അഴിമതിക്കെതിാരയെ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ് ഉണ്ടായതെന്നും സിപിഎം ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

‘കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ സിപിഎം ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സിപിഎം പങ്കുചേരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!