കണ്ണൂർ : എ ഡി എം ന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ രാജിവെക്കും വരെ പ്രതിഷേധ സമരങ്ങൾ തുടരുമെന്ന് വിജിൽ മോഹനൻ പറഞ്ഞു.
പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, സത്യസന്ധമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. എഡിഎം ന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കോലം ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ കെട്ടി തൂക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. തുടർന്ന് ഇരുപതോളം യൂത്ത് കോൺഗ്രസ്സ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യ്തു നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാഹുൽ വെച്ചിയോട്ട്, നിമിഷ രഗുനാഥ്, സുധീഷ് വെള്ളച്ചാൽ, ഫർസിൻ മജീദ്, നിധീഷ് ചാലാട്, വരുൺ എം കെ, അമൽ കുറ്റിയാറ്റൂർ, നിധിൻ നടുവനാട്, രാഹുൽ പി പി, ജിതിൻ കൊളപ്പ, റിയ നാരായണൻ, പ്രജീഷ് കൃഷ്ണൻ, ജസീൽ കണിയാർവയൽ,അർജുൻ ചാലാട് സജീഷ് നമ്പ്യാർ, ഇർഷാദ് സെയ്ദറകത്ത്, ഷഫീഖ്, സനീഷ് ആടുവപ്പുറം തുടങ്ങിയവരെ അറസ്റ്റ് ചെയ്യതത്. റിജിൽ മക്കുറ്റി, അബ്ദുൽ റഷീദ് വി പി,
രാഗേഷ് ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.