Tuesday, May 13, 2025
HomeObitകണ്ണൂർ സ്വദേശി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ സ്വദേശി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

അബുദാബി∙ മലയാളി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ മൊറാഴ സ്വദേശി രജിലാൽ(51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ അൽ ഐൻ ട്രക്ക് റോഡിലായിരുന്നു അപകടം. നേരത്തെ മസ്കത്തിലായിരുന്ന ഇദ്ദേഹം 2018ലാണ് യുഎഇയിലെത്തിയത്. 

അബുദാബിയിലെ അൽ മൻസൂരി ഇൻസ്പെക്ഷൻ സർവീസസ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. അബുദാബി ശക്തി തിയറ്റഴ്സിന്‍റെ സജീവ പ്രവർത്തകനായിരുന്ന രജിലാൽ കേരള സോഷ്യൽ സെന്‍ററിന്‍റെ മുൻ ഓഡിറ്ററാണ്. പിതാവ്: കരുണാകരൻ. മാതാവ്: യോശദ. ഭാര്യ: മായ. മക്കൾ: നിരഞ്ജൻ, ലാൽകിരൺ. ബനിയാസ് അബുദാബി സെൻട്രൽ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!