പയ്യന്നൂർ. നഗരസഭ 2025 -26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർക്കായി വേറിട്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് വാർഡ്സഭ സംഘടിപ്പിച്ചു.
പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.ജയ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ,ടി വിശ്വനാഥൻ, ടി.പി.സമീറ കൗൺസിലർമാരായ ഇക്ബാൽ പോപ്പുലർ, ഇ കരുണാകരൻ,ഐ.സി. ഡി.എസ്. സൂപ്പർവൈസർ സതി,ഭിന്നശേഷി സംഘടന പ്രതിനിധി ഇ.ടി.പത്മനാഭൻ, പ്ലാൻ ക്ലർക്ക് ടി.പി. ജയപ്രകാശൻ, എന്നിവർ സംസാരിച്ചു.