മട്ടന്നൂർ.വിമാനത്തിൽ മദ്യലഹരിയിൽ യാത്രക്കാർക്കും ക്യാബിൻ ക്രൂവിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിൽ ശല്യം ചെയ്ത യുവാവിനെതിരെ കേസ്. കോഴിക്കോട് കക്കട്ടിൽ ചീക്കോന്ന് സ്വദേശി കുള മുള്ളിടത്തിൽ ഹൗസിൽ റംഷിദ് (37) നെതിരെയാണ് എയർ ഇന്ത്യ കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൻ്റെ അസോസിയേറ്റ് മാനേജരുടെ പരാതിയിൽ മട്ടന്നൂർ എയർപോർട്ട് പോലീസ് കേസെടുത്തത്.ഇന്നലെ വൈകുന്നേരം 6.35ന് എയർപോർട്ടിൽ നിന്നും ദോഹയിലേക്ക് യാത്ര തിരിക്കാനൊരുങ്ങുന്ന എയർ ഇന്ത്യാ എക്സ്പ്രസിലായിരുന്നു സംഭവം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.