Wednesday, May 7, 2025
HomeKannurഉപജില്ലാ സ്കൂൾ കലോത്സവം രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

ഉപജില്ലാ സ്കൂൾ കലോത്സവം രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ ഉപജില്ലാ കലോൽസവം രജിസ്ട്രേഷൻ ഉദ്ഘാടനം കരിവെള്ളൂർ എ വി സ്മാരക ഗവഃ സ്കൂളിൽ പയ്യന്നൂർ എ ഇ ഒ ടി വി ജ്യോതിബസു നിർവ്വഹിച്ചു.പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം വി അപ്പുക്കുട്ടൻ, കേരള സ്റ്റേറ്റ് ട്രാൻസ് ജൻഡർ ജസ്റ്റിസ് ബോർഡ് അംഗം ഇഷ കിഷോർ എന്നിവർ മുഖ്യാതിഥികളായി.ശ്രുതി ബി ചന്ദ്രൻ , രത്നകുമാർ കരിവെള്ളൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ഏ വി ലേജു,കെ. രമേശൻ,കണ്ണൻമാസ്റ്റർ ഡോ.ഷീജ കോറോത്ത്, മിനി പി,നൂർജഹാൻ,ഷിജു എന്നിവർ പങ്കെടുത്തു.രജിസ്ട്രേഷൻ കമ്മറ്റി കണ്‍വീനർ പ്രമോദ് ടി പി സ്വാഗതം ആശംസിച്ചു. കമ്മറ്റി ചെയർമാൻ ഡോ. സുരേഷ് ടി അധ്യക്ഷത വഹിച്ചു. ഷീബ ഫർണിച്ചർ ആണ് സ്കൂളുകൾക്ക് നൽകാനുള്ള പേപ്പർ ബാഗുകൾ നൽകിയിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!