Thursday, May 8, 2025
HomeObitപി.രഞ്ചിത്ത് അന്തരിച്ചു

പി.രഞ്ചിത്ത് അന്തരിച്ചു



ഇരിട്ടി: എടക്കാനം പുഴക്കരയിലെ പുതുശ്ശേരി ഹൗസിൽ പി.രഞ്ചിത്ത് (36)അന്തരിച്ചു. മസ്തിഷ്ക്കാഘാതത്തെ തുടർന്ന് രണ്ട് മാസത്തിലധികമായി കണ്ണൂർ, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സക്കായി സണ്ണി ജോസഫ് എംഎൽഎ, ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നതിനിടെയാണ് മരണം. നിർമ്മാണ തൊഴിലാളിയായിരുന്നു. കെ. രാജുവിൻ്റെയും പി. ജാനകിയുടെയും മകനാണ്. ഭാര്യ:ധന്യ. ഏകമകൾ: നൈനിക (എടക്കാനം എൽ പി സ്കൂൾ വിദ്യാർത്ഥിനി ). സഹോദരൻ: രജീഷ് (എസി മെക്കാനിക്ക്, അബുദാബി).

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!