പഴയങ്ങാടി.സമഗ്ര ശിക്ഷ കേരളം ബി.ആർ സി മാടായി, റോട്ടറി ക്ലബ് പിലാത്തറ, ജി.വി.എച്ച്.എസ്എസ് മാടായി എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്റർനാഷണൽ വൈറ്റ് കെയ്ൻ ദിനം ( അന്താരാഷ്ട്ര വെള്ളവടി ദിനം )ആചരിച്ചു. കാഴ്ച പരിമിതിയുടെ സൂചകവും കാഴ്ചയില്ലാത്തവർക്ക് ആശ്രയവും ആയ വെള്ളവടിയുടെ പ്രാധാന്യം ഏവരെയും അറിയിക്കുക എന്നതാണ് വൈറ്റ് കെയ്ൻ ഡേയുടെ ഉദ്ദേശ്യം. ഈ പരിപാടിയുടെ ഭാഗമായി ജി.വി. എച്ച്.എസ്.എസ് മാടായിയിൽ
വച്ച് നടന്ന ബോധവൽക്കരണ പരിപാടിഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പിലാത്തറ റോട്ടറി ക്ലബ് പ്രസിഡന്റ് കെ. പുരുഷോത്തമൻ അധ്യക്ഷനായിരുന്നു. റോട്ടറി ക്ലബ് പിലാത്തറ സോണൽ ഓഫീസർ വി കെ വി മനോജ് മുഖ്യാതിഥിയായി. ഡയറ്റ് ഫാക്കൽറ്റി കെ. ഉണ്ണികൃഷ്ണൻ എച്ച് എം ഫോറം കൺവീനർ കെ കെ സുരേഷ് റോട്ടറി ക്ലബ് പ്രതിനിധികളായ കെ അരവിന്ദൻ. സുനിൽ കൊട്ടാരത്തിൽ, ജി.വി.ബി. എച്ച്.എസ്.എസ് മാടായി എൻ എസ് എസ് കോഡിനേറ്റർ അബ്ദുൽസലാം. ബി.ആർ.സി ട്രെയിനർ സതീശൻ ഏ.വി. നിലീപ് കെ എന്നിവർ സംസാരിച്ചു ബി.പി.സി.എ. വിനോദ് കുമാർ എം.വി. സ്വാഗതവും ടി. ഷൈബു.നന്ദിയും പറഞ്ഞു