പയ്യന്നൂർ.കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വെള്ളൂർ മണ്ഡലം സമ്മേളനം നടന്നു.
പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുക,
2024 ജൂലായ് മാസം അനുവദിക്കേണ്ട പെൻഷൻ പരിഷ്കരണവും 2021 മുതൽ ലഭിക്കാനുള്ള 22 ശതമാനം ക്ഷാമാശ്വാസ കുടിശ്ശിക നൽകാതെയും മെഡിസെപ്പിലെ ആനുകൂല്യങ്ങൾ യഥാസമയം നൽകാതെയും പിണറായി സർക്കാർ പെൻഷൻകാരെ വഞ്ചിക്കുകയാണെന്ന് വെള്ളൂർ മണ്ഡലം സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം. പി.വേലായുധൻ പറഞ്ഞു.
കെ ശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കെ.വി. മുരളീധരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു .ടി. വി. ഗംഗാധരൻ, കെ വി ഭാസ്കരൻ ,ടി. കുഞ്ഞികൃഷ്ണൻ, കെ. ടി ഹരീഷ്, പി. ലളിത ടീച്ചർ, സി. കൃഷ്ണൻ, ഏ. വി. തമ്പാൻ, മോഹനൻ പുറച്ചേരി, യു കെ സുരേന്ദ്രൻ, കെ. പ്രഭാകരൻ അടിയോടി, കെ വി ഗോപിനാഥൻ, കെ.രാമചന്ദ്രൻ അടിയോടി, ടി വി പത്മിനി, വി. ഓമന, കെ വി രാജീവൻ എന്നിവർ പ്രസംഗിച്ചു.
പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുക, അന്നൂർ കാറമേൽ റൂട്ടിൽ ബസ് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികളായി കെ.വി. മുരളീധരൻ പ്രസിഡണ്ട്, ടി വി നളിനി, ടി പി ഇബ്രാഹിം കുട്ടി, പി ശശീന്ദ്രൻ വൈസ് പ്രസിഡണ്ടുമാർ, കെ വി രാജീവൻ സെക്രട്ടറി, ടി വി ദിവാകരൻ, കെ പി രമേശൻ മാസ്റ്റർ, എം.കെ വിജയകുമാർ ജോ: സെക്രട്ടറിമാർ കെ. ശേഖരൻ മാസ്റ്റർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു