പഴയങ്ങാടി. മത്സ്യതൊഴിലാളിയുടെ ബൈക്ക് മോഷണം പോയി. ചൂട്ടാട് എരി പ്രത്തെ ജെ.ഡേവിൾസിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ.13.എ.എഫ്.2187 നമ്പർ ബൈക്കാണ് മോഷണം പോയത്.ഇന്നലെ വൈകുന്നേരം ചൂട്ടാട് ബീച്ചിന് സമീപം റോഡരികിൽ നിർത്തിയിട്ടതായിരുന്നു. രാത്രി 7.30 മണിയോടെ ബൈക്ക് നോക്കിയപ്പോൾ കണ്ടെത്താനായില്ല. തുടർന്ന് പഴയങ്ങാടി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.