കാഞ്ഞങ്ങാട്. മാതാപിതാക്കൾക്കൊപ്പം ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനെത്തിയ 16 പരിശോധനയിൽ ഗർഭിണി.ആശുപത്രിയിൽ നിന്നും മുങ്ങിയ പെൺകുട്ടിയെ ഹൊസ്ദുർഗ് പോലീസ് തിരച്ചലിൽകണ്ടെത്തി പരാതിയിൽ പോക്സോനിയമപ്രകാരം കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു. സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ബ്രാഞ്ച് അംഗവുമായ അമ്പലത്തറ അട്ടകണ്ടത്തെ എം.വി.തമ്പാൻ (55), റബ്ബർ വ്യാപാരി അട്ടക്കണ്ടം തട്ടാം ക്കോലിലെ സർക്കാരി തുണ്ടുപറമ്പിൽ സജി (51)എന്നിവരെയാണ് അമ്പലത്തറ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി. ദാമോധരൻ പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ കാഞ്ഞങ്ങാട്ടെ ആശുപ്രത്രിയിൽ നിന്നും മുങ്ങുകയായിരുന്നു വെള്ളിയാഴ്ച ഉച്ചക്ക് മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു പെൺകുട്ടി. ഡോക്ടറുടെ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ ആശുപത്രിയിൽ നിന്നും സ്ഥലം വിടുകയായിരുന്നു. മകളെ കാണാതായതോടെ രക്ഷിതാക്കളും ആശുപത്രി അധികൃതരും പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്പരാതിയിൽ കേസെടുത്ത ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ പി.അജിത്കുമാറും സംഘവും നടത്തിയ തിരച്ചലിനൊടുവിൽ രാവണേശ്വരം പാണന്തോട് വെച്ച് പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. മൊഴി പ്രകാരം സംഭവം നടന്നത് അമ്പലത്തറ സ്റ്റേഷൻ പരിധിയിലായിരുന്നതിനെ
തുടർന്ന് കേസ് അമ്പലത്തറ പോലീസിന് കൈമാറുകയായിരുന്നു തുടർന്ന് പ്രതികളെ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.