പയ്യന്നൂർ: കുഞ്ഞിമംഗലത്ത് നിന്നുംകാണാതായ പതിമൂന്നുകാരിയേയും കൊണ്ട് നാടുവിട്ട യുവാവിനേയും പയ്യന്നൂർപോലീസ് സംഘം ബംഗ്ലൂരിലെ ബന്ധുവീട്ടിൽ കണ്ടെത്തി. കുഞ്ഞിമംഗലത്ത് താമസിക്കുന്ന കർണ്ണാടക സ്വദേശിയായ പതിമൂന്നുകാരിയേയും ബാംഗ്ളൂരു സ്വദേശിയായ 22 കാരനേയുമാണ്
സഹോദരൻ്റെ ബംഗ്ലൂരിലെ വീട്ടിൽ നിന്നും പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ. പി. ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐ.പവിത്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷംസുദ്ദീൻ, സുംനേഷ് എന്നിവരടങ്ങിയ സംഘം കണ്ടെത്തിയത്. പെൺകുട്ടിയേയും യുവാവിനെയും കസ്റ്റഡിയിലെടുത്ത പോലീസ് പയ്യന്നൂരിലെത്തിച്ചു. പെൺകുട്ടിയെ ഇന്ന് വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം മൊഴി രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
ഈ മാസം എട്ടിന് പുലർച്ചെ മൂന്ന്മണിയോടെയാണ് കുട്ടിയെ കാണാതായതെന്ന് പയ്യന്നൂർ പോലീസിൽ സഹോദരി നൽകിയ പരാതിയിൽ പറയുന്നു. യുവാവാണ് പെൺകുട്ടിയെ സ്കൂട്ടറിൽ തട്ടി കൊണ്ടുപോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയിലായിരുന്നു പോലീസ് കേസെടുത്തിരുന്നത്.നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ നിന്നും സൂചന ലഭിച്ച പോലീസ് പിന്നീട് ഉപേക്ഷിച്ച നിലയിൽ സ്കൂട്ടറും കണ്ടെത്തിയിരുന്നു. ദസറ ക്ക് ബംഗ്ലൂരിൽ എത്തിയതായ വിവരത്തെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു .