Friday, January 31, 2025
HomeKannurഗാർഹിക പീഡനം നാലു പേർക്കെതിരെ കേസ്

ഗാർഹിക പീഡനം നാലു പേർക്കെതിരെ കേസ്

ആലക്കോട്: വിവാഹ ശേഷം യുവതിയെ സൗന്ദര്യമില്ലെന്നും പ്രസവിക്കാൻ കഴിയാത്ത മച്ചിയാണെന്നും വിളിച്ച് അധിക്ഷേപിച്ചും തിരികെ വീട്ടിൽ കൊണ്ടു വിട്ടും മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. തിമിരി ചെറുപ്പാറ ഓലക്കണ്ണ് സ്വദേശിനിയായ 26കാരിയുടെ പരാതിയിലാണ് ഭർത്താവ് കാനായിയിലെ അനിൽകുമാർ, ബന്ധുക്കളായ ശാന്ത, കുഞ്ഞിക്കണ്ണൻ, രാജു എന്നിവർക്കെതിരെ കേസെടുത്തത്.2023 മെയ് 21ന് കാനായി മുത്തപ്പൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.കാനായിയിലുള്ള ഭർതൃവീട്ടിൽ താമസിച്ചു വരുന്നതിനിടെ ഇക്കഴിഞ്ഞ ഓണത്തിൻ്റെ സമയം മുതൽ നാളിതുവരെ ഭർത്താവും ബന്ധുക്കളും മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!