Friday, January 31, 2025
HomeKannurകണ്ണൂർ കമ്മീഷണർ ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം

കണ്ണൂർ കമ്മീഷണർ ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം

എസ്.എഫ്. ക്രിമിനൽ സംഘങ്ങളെ വാർത്തെടുക്കുന്ന റിക്രൂട്ടിംഗ് ഏജൻസിയെന്ന് അലോഷ്യസ് സേവ്യർ

കണ്ണൂർ തോട്ടട ഗവ. ഐടി ഐ സംഘർഷത്തിൽ കുറ്റക്കാരായ മുഴുവൻ എസ്.എഫ്.ഐക്കാരെയും അറസ്റ്റ് ചെയ്യുക, അക്രമിക്കപ്പെട്ട കെ.എസ്.യു പ്രവർത്തകർക്ക് നേരെ എടുത്ത കേസുകൾ പിൻവലിക്കുക, ക്യാമ്പസിലെ ഇടിമുറികളുടെ പ്രവർത്തനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിൽ സംഘർഷം. മൂന്ന് തവണ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ഉച്ചക്ക് 12.30 ഓടെ സ്റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച മാർച്ച് കമ്മീഷണർ ഓഫീസിന് സമീപം പോലീസ് ബാരക്കേട് കെട്ടി തടഞ്ഞു, പ്രതിഷേധ മാർച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു.എസ്.എഫ്.ഐ യുടെ കയ്യൂക്കിൻ്റെ രാഷ്ട്രിയം എല്ലാ കാലത്തും വില പോകില്ലന്ന് അദ്ദേഹം പറഞ്ഞു. ഏക സംഘടനാ വാദത്തെയും ഇടിമുറി രാഷ്ട്രീയത്തെയും തകർത്തെറിയപ്പെടുക തന്നെ ചെയ്യും, ക്രിമിനൽ സംഘങ്ങളെ വാർത്തെടുക്കുന്ന റിക്രൂട്ടിംഗ് ഏജൻസിയായി എസ്.എഫ്.ഐമാറിയെന്നും അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ
ആൻ സെബാസ്റ്റ്യൻ,മുഹമ്മദ് ഷമ്മാസ്, ജന:സെക്രട്ടറിമാരായ അർജ്ജുൻകറ്റയാട്ട്, ഫർഹാൻ മുണ്ടേരി,മിവ ജോളി, ജില്ലാ പ്രസിഡൻ്റുമാരായ അതുൽ എംസി, ഇ.കെ അൻഷിദ്, ജവാദ് പുത്തൂർ, വി.ടി സൂരജ്, ആസിഫ് മുഹമ്മദ്, ജിഷ്ണു രാഘവ്, റെനീഫ് മുട്രോത്ത് , അതുല്യാ ജയാനന്ദ്, ആദർശ് മാങ്ങാട്ടിടം, ആകാശ് ഭാസ്ക്കരൻ എന്നിവർ നേതൃത്വം നൽകി

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!