എടക്കാട്: അമേരിക്കൻ സ്ഥാപനത്തിൻ്റെ ഇന്ത്യൻ പ്രതിനിധിയാണെന്ന് വിശ്വസിപ്പിച്ച് കമ്പനികളുടെ ഷെയർ ഡിസ്ക്കൗണ്ടിൽ വാങ്ങി തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന വീട്ടമ്മയുടെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്തു. കടമ്പൂർകാടാച്ചിറ കോട്ടൂരിലെ സന്തോഷ് ഭവനിൽ സബിത ദിനേഷ് പുതുശേരിയുടെ പരാതിയിലാണ് വാട്സാപ്പിലൂടെ പരിചയപ്പെട്ട9685097184 എന്ന ഫോൺ നമ്പറുകാരിയായ നിത ശർമ്മക്കെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ നവമ്പർ 29 നും ഈ മാസം 3 നും മാണ് പരാതിക്കാസ് പദമായ സംഭവം.ഒണീക്സ് ബയോട്ടി, എൻവിറോൺ ഇൻഫ്ര എഞ്ചിനീയർസ് ലിമിറ്റഡ് സിടു സി അഡ്വാൻസ്ഡ് സിസ്റ്റം എന്നീപുതിയ ഇന്ത്യൻ കമ്പനികളുടെ ഷെയർ വാങ്ങുന്നതിന് ഫോണിലെ വാട്സ്ആപ്പിലൂടെ മെസ്സേജ് അയച്ചും നേരിട്ട് ഫോണിലും വിളിച്ച പ്രതി 7, 28, 500 രൂപനിക്ഷേപമായി വാങ്ങുകയും പിന്നീട് ലാഭവിഹിതമോ നിക്ഷേപ മോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.