തളിപ്പറമ്പ്.ബാറിൽ വെച്ച് സ്റ്റോക്കില്ലാത്ത മദ്യത്തിന് ബില്ല് അടിച്ചു നൽകിയത് ചോദ്യം ചെയ്ത യുവാവിനെ വധിക്കാൻ ശ്രമിച്ച ബാർ ജീവനക്കാരൻ അറസ്റ്റിൽ.ചിറവക്കിലെ ഹൊറിസോൺ ബാറിലെ ജീവനക്കാരൻ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശി പി.വി.പ്രകാശനെ (51) യാണ് എസ്. ഐ.കെ .ദിനേശൻ അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ 14 ന് ശനിയാഴ്ചവൈകുന്നേരം 7.30 മണിക്കാണ് സംഭവം. ബാറിൽ മദ്യം വാങ്ങാനെത്തിയ തളിപ്പറമ്പിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ കുപ്പം മരത്തക്കാട് സ്വദേശി യാണ് പ്രതി ആക്രമിച്ചത്. തലക്ക് ശക്തിയായി അടിച്ചതിനെ തുടർന്ന് തറയിലേക്ക് വീണ് തലക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് രാജേഷിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പരാതിയിൽ മൊഴി രേഖപ്പെടുത്തിയ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.