Monday, January 27, 2025
HomeKannurസ്വകാര്യ ബസിൽ രണ്ട് യുവാക്കൾ തമ്മിൽ വാക്കേറ്റവും കത്തിക്കുത്തും.

സ്വകാര്യ ബസിൽ രണ്ട് യുവാക്കൾ തമ്മിൽ വാക്കേറ്റവും കത്തിക്കുത്തും.

ശ്രീകണ്ഠപുരം : തളിപ്പറമ്പ്-ശ്രീകണ്ഠപുരം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ രണ്ട് യുവാക്കൾ തമ്മിൽ വാക്കേറ്റവും കത്തിക്കുത്തും.
ഇരുവർക്കും പരിക്കേറ്റു. ഞായർ രാത്രി ഒൻപതോടെ ബസ് ചെങ്ങളായിയിൽ എത്തുമ്പോൾ ആയിരുന്നു സംഭവം. വാക്കേറ്റത്തിന് ഒടുവിൽ പൈസക്കരി സ്വദേശി അഭിലാഷിനെ (29) വളക്കൈ ചിറയിൽ വീട്ടിൽ ബിബിൻ (26) കത്തി കൊണ്ട് കുത്തുകയായിരുന്നു.

അഭിലാഷിന്റെ കഴുത്തിലാണ് പരിക്കേറ്റത്. ബസ്സിൽ ഉണ്ടായിരുന്നവർ കത്തി പിടിച്ച് വാങ്ങുന്നതിനിടെ ബിബിന്റെ കൈക്കും പരിക്കേറ്റു.

പരിക്കേറ്റ അഭിലാഷിനെ ആദ്യം ശ്രീകണ്ഠപുരത്തെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

ബിബിനെ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരും സുഹൃത്തുക്കൾ ആണെന്നും മദ്യലഹരിയിൽ ആയിരുന്നെന്നും ബസ്സിൽ ഉണ്ടായിരുന്നവർ പറഞ്ഞു.

വ്യക്തിപരമായ പ്രശ്നങ്ങളാണ് കുത്തിന് കാരണമെന്നും പറയുന്നു. ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!