കണ്ണൂർ: താഴെ ചൊവ്വ കേരള ഗ്രാമീൺ ബാങ്കിൽ 34 ലക്ഷം തട്ടിയ അസിസ്റ്റൻ്റ് മാനേജർ അറസ്റ്റിൽ.
ബാങ്കിൽ പണയം വച്ച സ്വർണ്ണം മറിച്ച് പണയം വെച്ചാണ് പണം തട്ടിയത്.
സംഭവത്തിൽ കണ്ണാടിപ്പറമ്പ് സ്വദേശി വി.സുജേഷിനെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തു.
ബാങ്കിൽ സ്വർണത്തിന് പകരം തിരൂർ പൊന്ന് വച്ചായിരുന്നു തട്ടിപ്പ്. 2024 ജൂൺ 24 മുതൽ ഡിസംബർ 13 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.
ബാങ്ക് സീനിയർ മാനേജർ ഇ ആർ വത്സല ടൗൺ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി.