വളപട്ടണം: പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണ്ണവും ഇലക്ട്രോണിക്സ് ഉപകരണവും പണവും കവർന്നു.അഴീക്കോട് ആറാംക്കോട്ടത്തെ ഹിന്ദുസ്ഥാൻ ടെക്സ്റ്റയിൽസിന് സമീപം താമസിക്കുന്ന ജെബിന അനുരാഗിൻ്റെ വീട്ടിലാണ് കവർച്ച. മുൻവശത്തെ വാതിൽ കുത്തിതുറന്ന് ബെഡ് റൂമിലെ കട്ടിലിനോട് ചേർന്ന ആമാഡപ്പെട്ടിയിൽ സൂക്ഷിച്ച മുക്കാൽ പവൻ്റെ രുദ്രാക്ഷം ലോക്കറ്റുംഅയ്യായിരം രൂപയും സെൻട്രൽ ഹാളിലെ ടി വി യോട് ചേർത്ത് വെച്ചിട്ടുള്ള ഒരു ലക്ഷം രൂപ വരുന്ന ആംപ്ലിഫയർ സെറ്റും മോഷ്ടിച്ചു കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തത്.