കാഞ്ഞങ്ങാട്. സംഘർഷം തടയാനെത്തിയ പോലീസ് ഇൻസ്പെക്ടറെ ആക്രമിച്ച പ്രതി പിടിയിൽ. ഹൊസ്ദുർഗ് കൂളിയങ്കാലിലെ ഇ.എൽ.മുഹമ്മദ് മുസാഫിറിനെ (21) യാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകുന്നേരം കൂളിയങ്കാലിലായിരുന്നു സംഭവം.
അടി പിടി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ഹൊസ്ദുർഗ്സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി. അജിത് കുമാറും സംഘവും സംഘർഷത്തിലേർപ്പെട്ടവരെ പിരിച്ചുവിടുന്ന സമയം പ്രതി ഇൻസ്പെക്ടറുടെ കയ്യിൽ നിന്നും ലാത്തിപിടിച്ചു വലിക്കുന്നതിനിടെ പൊട്ടുകയും പ്രതിയുടെ കയ്യിലുണ്ടായിരുന്ന കഷണം കൊണ്ട് ഇൻസ്പെക്ടറുടെ നേരെ വീശിയതിൽ വലത് കണ്ണിനു പരിക്കു പറ്റുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക ചെയ്തുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.