പയ്യന്നൂർ. സ്വകാര്യ ബസിൻ്റെസമയക്രമത്തെ ചൊല്ലി ബസ് കണ്ടക്ടറെ മറ്റൊരു ബസിലെ ജീവനക്കാരുടെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചു.പരാതിയിൽ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂർ മാനന്തവാടി റൂട്ടിൽ സർവ്വീസ് നടത്തുന്ന പ്രതാപ് ബസിലെ കണ്ടക്ടർ കുഞ്ഞിമംഗലം പാണച്ചിറമ്മലിലെ പി. ജിപിൻ്റെ പരാതിയിലാണ് കൃതിക ബസിലെ ജീവനക്കാരായ ദാമോദരൻ, പ്രണവ്, ഷിജു, സുജിത്, തസ്ളിം ,സോജൻ എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.9 ന് രാത്രി 9.15 മണിക്ക് പെരുമ്പ രാംരാജ് പെട്രോൾ പമ്പിൽ വെച്ചായിരുന്നു സംഭവം. പരാതിക്കാരനും ഒന്നാം പ്രതിയും തളിപ്പറമ്പിൽ വെച്ച് ഇരു ബസുകളുടേയും സമയക്രമം സംബന്ധിച്ച് വാക്തർക്കമുണ്ടായിരുന്നു. ഈ വിരോധത്തിൽ പയ്യന്നൂരിൽ രാത്രി ബസ് ഓട്ടം അവസാനിപ്പിച്ച് പെട്രോൾ പമ്പിലെത്തിയപ്പോഴായിരുന്നു സംഘം ആക്രമിച്ചത്.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.