Sunday, November 24, 2024
HomeKannurഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം 11 മുതൽ

ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം 11 മുതൽ

ശ്രീകണ്ഠപുരം:
11 മുതൽ 14 വരെ ചെമ്പൻതൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിലും ചെറുപുഷ്പം യു പി സ്കൂളിലുമായി നടക്കുന്ന ഇരിക്കൂർ ഉപജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർപേഴ്സൺ ഡോ .കെ .വി . ഫിലോമിന,ജനറൽ കൺവീനർ ബിജു. സി. അബ്രഹാം,
എഇഒ പി.കെ. ഗിരീഷ് മോഹൻ,സ്കൂൾ മാനേജർ ഫാ. ആൻ്റണി മഞ്ഞളാംകുന്നേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 12 വേദികളിലായി നടക്കുന്ന അറബിക്, സംസ്‌കൃതം, ജനറൽ കലോത്സവത്തിൽ 94 സ്കൂളുകളിൽ നിന്നായി 7451 കൊച്ചു കലാകാരന്മാർ പങ്കെടുക്കും. പുതുതായി ചേർത്ത ഗോത്രകലകൾ ഉൾപ്പെടെ 351ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.നവംബർ 11ന് രാവിലെ 10ന് അഡ്വ.സജീവ് ജോസഫ് എം.എൽ.എ.
ഉദ്ഘാടനം ചെയ്യും.
ഡോ.കെ.വി.
ഫിലോമിന അധ്യക്ഷത വഹിക്കും.
തലശ്ശേരി അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് തുടങ്ങിയവർ പ്രസംഗിക്കും. ഹരിത പെരുമാറ്റചട്ടം അനുസരിച്ചാണ് മുഴുവൻ പ്രവർത്തനങ്ങളും നടക്കുക.വർണ ശബളമായ വിളംബര ഘോഷയാത്ര നടന്നു. ഞായറാഴ്ച വൈകിട്ട് 4ന് കലോത്സവ പാചകപ്പുരയിൽ പാല് കാച്ചൽ നടത്തും.
ബിപിസി ടി.വി.ഒ. സുനിൽകുമാർ, പ്രോഗ്രാം കൺവീനർ ജോയ്സ് സഖറിയാസ്,
പിടിഎ പ്രസിഡൻ്റ് സജി അടവിച്ചിറ, ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സോജൻ ജോർജ്,വൈസ് പ്രസിഡൻ്റ് കെ.പി. വേണുഗോപാലൻ, കെ.ബി.ബാബു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!