പെരിയാരം:പെരിയാരം മെഡിക്കൽ കോളേജിൽ വെച്ച് കഴിഞ്ഞ വാരം മരണപ്പെട്ട ഹമീദിന്റെ മൃതദേഹം ബന്ധുക്കളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പോലീസിന്റെ സാന്നിധ്യത്തിൽ ഓൾ കേരള റഫീഖ് കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി റഫീഖ് അഴീക്കോട്, കണ്ണൂർ ജില്ലാ സെക്രട്ടറി കമാൽ റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ ജീവകാരുണ്യ സംഘടനയായ പരിയാരം സി എച്ച് സെന്റർ ഭാരവാഹികൾ ഏറ്റെടുത്ത് മറവ് ചെയ്തു സിഎച്ഛ് സെന്റർ കൊടിനേറ്റർ നജുമുദ്ദീൻ പിലാത്തറ ,സി എച്ഛ് സെന്റർ മയ്യത്ത് പരിപാലന കമ്മറ്റി കൺവീനർ ഷുക്കൂർ കോരൻ പീടിക, മണ്ഡലം കോഡിനേറ്റർ അബ്ദുള്ള ഓണപറമ്പ്
എന്നിവർ ഏറ്റെടുത്ത മൃതദേഹം മാതാചാര പ്രകാരം തളിപ്പറമ്പ് മന്ന കബർ സ്ഥാനിലാണ് സംസ്കാരം നടത്തിയത് . മരിക്കുന്നതിന് മുൻപ് തന്റെ പേര് ഹമീദ് ഇരിട്ടി എന്ന് മാത്രമാണ് പറഞ്ഞിരുന്നതെന്ന് നജ്മുദ്ദീൻ പിലാത്തറ പറഞ്ഞു.