Monday, November 25, 2024
HomeIndiaഹരിയാനയിൽ കടുത്ത പോരാട്ടം, മുന്നിൽ ബി.ജെ.പി; ജമ്മു കശ്മീരിൽ ഇൻഡ്യ സഖ്യം

ഹരിയാനയിൽ കടുത്ത പോരാട്ടം, മുന്നിൽ ബി.ജെ.പി; ജമ്മു കശ്മീരിൽ ഇൻഡ്യ സഖ്യം

ന്യൂഡൽഹി: ഹരിയാനയിൽ എക്സിറ്റ് പോളുകൾ തെറ്റിച്ചുകൊണ്ടുള്ള ബി.ജെ.പി മുന്നേറ്റം. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസാണ് മുന്നിട്ടുനിന്നതെങ്കിൽ പിന്നീട് ബി.ജെ.പി തിരിച്ചുകയറുകയായിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ ബി.ജെ.പി -47, കോൺഗ്രസ് -36, മറ്റുള്ളവർ -ഏഴ് എന്നിങ്ങനെയാണ് ഹരിയാനയിലെ ലീഡ് നില.

അതേസമയം, ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം വ്യക്തമായ മുന്നേറ്റം തുടരുകയാണ്. 48 സീറ്റിലാണ് സഖ്യം മുന്നിലുള്ളത്. ബി.ജെ.പി 28 സീറ്റിലും പി.ഡി.പി നാല് സീറ്റിലുമാണ് മുന്നിലുള്ളത്. 10 സീറ്റിൽ മറ്റുള്ളവരും മുന്നിട്ടുനിൽക്കുന്നു. ജമ്മു കശ്മീരിലും ആകെ 90 സീറ്റുകളാണ്. 

കർഷകരോഷവും ഗുസ്തിതാരങ്ങളുടെ പ്രതിഷേധവും അഗ്നിവീർ പദ്ധതിയും ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്ത വിഷയങ്ങളൊന്നും ബി.ജെ.പിയുടെ മുന്നേറ്റത്തെ തടുക്കാൻ പര്യാപ്തമായില്ലെന്നാണ് ഹരിയാനയിൽ നിന്ന് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ബി.​ജെ.​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ ന​ഗ​ര​മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ളി​ങ് കു​ത്ത​നെ താ​ഴ്ന്ന​തും ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന കണക്കുകൂട്ടലുകളും പ്രതിപക്ഷത്തിന് പ്രതീക്ഷ നൽകിയിരുന്നു. 

ജ​മ്മു- ക​ശ്മീ​രി​ൽ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ്-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​നാണ് നേരത്തെ തന്നെ മു​ൻ​തൂ​ക്ക​ം പ്ര​വ​ചിച്ചിരുന്നത്. 370ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ശേ​ഷ​മു​ള്ള ക​ശ്മീ​രി​ലെ ആദ്യ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന നി​ല​യി​ൽ ഏറെ പ്രാ​ധാ​ന്യ​മു​ള്ളതാണ് ഫ​ലം. ജ​മ്മു-​ക​ശ്മീ​രി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ല​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ​ക്ക് അ​ഞ്ച് എം.​എ​ൽ.​എ​മാ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാനുള്ള അധികാരമുണ്ട്. 

ഹരിയാനയിൽ ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 61 ശതമാനവും ജമ്മു-കശ്മീരിൽ സെപ്റ്റംബർ 18, 28, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!