പഴയങ്ങാടി: ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളിയായി മൂലക്കീൽ നടന്നു വരുന്ന സി പി ഐ എം മാടായി നോർത്ത് ലോക്കൽ സമ്മേളനം (പി രാമചന്ദ്രൻ നഗറിൽ )ഇന്നലെ നടന്ന റെഡ് വളണ്ടിയർ മാർച്ചോടെ (സമാപിച്ചു.
മാടായിപ്പാറയിലും പരിസരത്തും ഇടക്കിടെ ഉണ്ടാവുന്ന തീപ്പിടുത്തം തടയാൻ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് മാടായി നോർത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം (ദേർമാൽ കുഞ്ഞിരാമൻ നഗറിൽ )ജില്ലാ കമ്മറ്റി അംഗം എം.കരുണാകരൻ ഉദ്ഘാടനം ചെയ്തു. വരുൺ ബാലകൃഷ്ണൻ , ആർ. ബബിത കുമാരി, കെ.വി. അഖിൽ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. 15 അംഗ ലോക്കൽ കമ്മറ്റിയേയും തിരെഞ്ഞെടുത്തു എം.രാമചന്ദ്രനെ ലോക്കൽ സിക്രട്ടറിയായി തിരഞ്ഞെടുത്തു. പൊതുസമ്മേളനം എം.കരുണാകരൻ ഉദ്ഘാടനം ചെയ്തു. എം.രാമചന്ദ്രൻ അദ്യക്ഷത വഹിച്ചു. ടി.വി.ചന്ദ്രൻ സ്വാഗതം പറഞ്ഞു. കെ.സൂര്യ, പി.ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. സിനിമാ ഗാന രചനക്ക് സംസ്ഥാന അവാർഡ് നേടിയ ഹരീഷ് മോഹൻ, കാർഷിക രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന കെ.കെ.അബ്ദുള്ള എന്നിവരെ അനുമോദിച്ചു. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.