Sunday, November 24, 2024
HomeKannurമദ്റസ വിദ്യാത്ഥികൾക്കുള്ള ഹൈദരലി തങ്ങൾ സമാരക സ്കോളർഷിപ്പ് പദ്ധതി രജിസ്ട്രേഷൻ ആരംഭിച്ചു

മദ്റസ വിദ്യാത്ഥികൾക്കുള്ള ഹൈദരലി തങ്ങൾ സമാരക സ്കോളർഷിപ്പ് പദ്ധതി രജിസ്ട്രേഷൻ ആരംഭിച്ചു

കണ്ണൂർ: മൽസര പരീക്ഷകൾക്ക് വിദ്യാത്ഥികളെ സജ്ജരാക്കുന്നതിനും ഓർമ്മ പരിശോധനക്കുമായി സംസ്ഥാന വ്യാപകമായി ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മറ്റികളുടെ നേത്യത്വത്തിൽ മദ്റസ വിദ്യാത്ഥികൾക്കായി നടത്തുന്ന ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സ്കോളർഷിപ്പ് പദ്ധതിയുടെ ജില്ലയിലെ രജിസ്ട്രേഷൻ ആരംഭിച്ചു.
മദ്റസ ആറാം ക്ലാസ് മുതൽ+2 വരെയുള്ള കുട്ടികൾക്കാണ് പദ്ധതി.
ഡിസംമ്പർ അവസാന വാരത്തിൽ പരീക്ഷ നടക്കും. 100 രുപ ഫീസടച്ച് റജിസ്റ്റർ ചെയ്യുന്ന കുട്ടികൾ 120 രുപ വിലയുള്ള റഫറൻസ് ഗ്രന്ഥം സൗജന്യമായി നൽകും.
മദ്റസകളിൽ വെച്ച് നടക്കുന്ന പ്രിലിമിനറി പരീക്ഷയിൽ 80% മാർക്ക് നേടുന്ന വിദ്യാത്ഥികൾക്കാണ് സംസ്ഥാന തല മൽ സരത്തിൽ പ്രവേശനം.
സംസ്ഥാന തല മൽസരത്തിൽ ഒന്നും രണ്ടും മുന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 8,6,4 ഗ്രാം വീതം സ്വർണ്ണ നാണയം സമ്മാനം നൽകും. പുറമെ 95 ശതമാനം മാർക്ക് നേടുന്നവർക്ക് 2000 രൂപയും 90 ശതമാനം മാർക്ക് നേടുന്നവർക്ക് 1000 രുപ വീതവും നൽകും.
പങ്കെടുത്ത മുഴുവൻ വിദ്യാത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകും.
60 % മാർക്ക് നേടുന്നവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റായിരിക്കും നൽകുക. ജില്ലയിലെ 54റൈഞ്ചുകളിലും റെയ്ഞ്ച് സെക്രട്ടറിമാർ മത്സരം കോഡിനേറ്റ് ചെയ്യും. പദ്ധതിയുടെ സംസ്ഥാന ജോയിന്റ് കൺവീനറായി സിദ്ദീഖ് ഫൈസി വെൺമണലിനെയും ജില്ലാ കോഡിനേറ്ററായി മുഹമ്മദലി റഹ്മാനിയെയും തെരഞ്ഞെടുത്തു.
ജില്ലാ ഖാസി കൂടിയായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന പദ്ധതി വൻ വിജയമാക്കാൻ ജില്ല എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ അബ്ദുൽ സത്താർ വളക്കൈ സിദ്ദീഖ് ഫൈസി വെൺമണൽ ഇബ്രാഹിം ബാഖവി പന്നിയൂർ അബ്ദുല്ല ഫൈസി ഇർഫാനി സൈനുൽ ആബിദ് ദാരിമി മുഹമ്മദ് റഫീഖ് ഫൈസി ഇർഫാനി ഖലീൽ ഫൈസി ഇർഫാനി അബൂബക്കർ സിദ്ദീഖ് അൽ അസ്ഹരി അബ്ദുസ്സലാം ഹനീഫി ജാഫർ ഫൈസി ഇർഫാനി ഉമർ മാനന്തേരി ബഷീർ ദാരിമി എട്ടിക്കുളം ഉനൈസ് അൽ അസ്അദി മൊയ്തു മൗലവി മക്കിയാട് ജലീൽ ഫിറോസ് ദാരിമി അബ്ദുനാസർ മൗലവി മൊയ്തീൻകുട്ടി ദാരിമി ജലാലുദ്ദീൻ ദാരിമി എം എം അഷറഫ് മൗലവി ജമീൽ അഞ്ചരക്കണ്ടി സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!