പയ്യന്നൂർ : പയ്യന്നൂർ രാമന്തളിയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രാമന്തളി സ്വദേശികളായ യശോദ (60), ശോഭ (55), വി പി ശ്രീലേഖ (49) എന്നിവരാണ് മരിച്ചത്. ഗുരുരമായി പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശ്രീലേഖ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.
ഇന്ന് രാവിലെ 9.30 മണിയോടെ രാമന്തളി കുരിശുമുക്കിലാണ് സംഭവം.ഏഴിമലടോപ്പ് റോഡിൽ വെച്ച് നിയന്ത്രണം വിട്ട പിക് അപ്പ് തൊഴിലുറപ്പ് തൊഴിലാളികൾ നടന്നു പോകവേ മൂന്നു പേരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ രണ്ടു പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടു. വിവരമറിഞ്ഞ് ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെആശുപത്രിയിലെത്തിച്ചത്.വിവരമറിഞ്ഞ് പയ്യന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. ദിപിൻ, ദൃശ്യ എന്നിവർ ശോഭയുടെ മക്കളാണ്. സജിത്, സജിത എന്നിവർ യശോദയുടെ മക്കളുമാണ്.
മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ.