പയ്യന്നൂർ. ആദ്യകാല മാധ്യമ പ്രവർത്തകൻ കുറുന്തിൽ കൃഷ്ണൻ 28ാം ചരമ വാർഷികവും കുറുന്തിൽ കൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്കാര വിതരണവും നടന്നു. പി.യു.രാജൻ അധ്യക്ഷത വഹിച്ചു. ടി.ഐ.മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുറുന്തിൽ കൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കുറന്തിൽ കൃഷ്ണൻ മാധ്യമ പുരസ്കാരം (10000 രൂപ) മലയാള മനോരമ വാർത്ത പ്രതിനിധി ടി.ഭരതന് എംഎൽഎ സമ്മാനിച്ചു. നഗരസഭ അധ്യക്ഷ കെ.വി.ലളിത, മുൻ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, പയ്യന്നൂർ കോളജ് പ്രിൻസിപ്പൽ ഡോ.വി.എം.സന്തോഷ്, കെ.വി.സുരേന്ദ്രൻ, കെ.പി.ബാലകൃഷ്ണ പൊതുവാൾ, കെ.യു.വിജയകുമാർ, രാജീവൻ പച്ച, എൻ.വി.രാഘവൻ, പി.ഉമാദേവി, പി.വി.വിജയൻ, പി.യു.ബാബു എന്നിവർ പ്രസംഗിച്ചു.