പഴയങ്ങാടി:
വിവിധ മതങ്ങളിൽപ്പെട്ട വിദ്യാർത്ഥികളെ കാണാൻ പറ്റാത്തതരത്തിൽ സ്വകാര്യ വിദ്യാഭ്യാസമേഖല മാറിപ്പോയപ്പോൾ മുൻകാലങ്ങളിൽ നേടിയെടുത്ത പൊതുവിദ്യാഭ്യാസ സംസ്കാരമാണ് നമ്മെ കൈവിട്ടുപോയ്ക്കൊണ്ടിരിക്കുന്നതെന്ന് മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ അഭിപ്രായപ്പെട്ടു.
വെങ്ങര ഗവ.വെൽഫെയർ യു.പി.സ്കൂൾ ശതവാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.ധനലക്ഷ്മി അധ്യക്ഷത വഹിച്ചു.
കെ.പി.കെ.വെങ്ങര മുഖ്യാതിഥിയായി.
ഇ.രമേശൻ സ്കൂൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
റഷീദ ഒടിയില്‍ സമ്മാനദാനം നിർവ്വഹിച്ചു.
എഴുത്തുകാരൻ മനോഹരൻ വെങ്ങര, സുകേഷ് അഴീക്കോടൻ, പി.കെ.ശ്രീജിത്ത്, പി.സവിത എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകന്‍ വി.വി.മുരളീധരൻ സ്വാഗതവും, വി.പി.ഷൈമ നന്ദിയും പറഞ്ഞു.
വെങ്ങര വെൽഫെയർ യു.പി.സ്കൂൾ സ്ഥാപകൻ കുന്നുമ്മല്‍ വീട്ടിൽ കൃഷ്ണൻനായരുടെ മകൾ വി.വി.ശാന്തകുമാരി അമ്മ, നാലര പതിറ്റാണ്ടുകാലം ഉച്ചക്കഞ്ഞിയുടെ ചുമതല വഹിച്ചുകൊണ്ടിരിക്കുന്ന കെ.വി.യശോദ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.