Tuesday, May 6, 2025
HomeKannurമാലിന്യനീക്കം: അനിശ്ചിതകാല സത്യാഗ്രഹം അവസാനിപ്പിക്കുന്നു ; എം.വി ജയരാജൻ

മാലിന്യനീക്കം: അനിശ്ചിതകാല സത്യാഗ്രഹം അവസാനിപ്പിക്കുന്നു ; എം.വി ജയരാജൻ

കണ്ണൂർ: എൽ.ഡി.എഫ് കണ്ണൂർ കോർപ്പറേഷനു മുന്നിൽ 15 ദിവസമായി നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹം അവസാനിപ്പിക്കുകയാണെന്ന് എം.വി ജയരാജൻ പറഞ്ഞു. ചേലോറ ട്ര‌ഞ്ചിംഗ് ഗ്രൗണ്ട് ലഗസി മാലിന്യങ്ങൾ നീക്കം ചെയ്യാൻ കരാറെടുത്ത റോയൽ വെസ്റ്റേൺ പ്രൊജക്ട്സ് എന്ന കമ്പിനിയെ ടെർമിനേറ്റ് ചെയ്യാൻ ഇക്കഴിഞ്ഞ കൗൺസിൽ യോഗത്തിൽ തീരുമാനമായതോടെയാണ് സമരം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

എൽ.ഡി.എഫ് സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിൽ കോർപ്പറേഷൻ എത്തിയത്. റിപ്പോർട്ടിൽ 1.77 കോടിയുടെ അഴിമതി നടന്നതായി പറയുകയും ഇതിന്മേലുള്ള ചർച്ച കാലങ്ങളായി നീക്കി വയ്ക്കുകയുമായിരുന്നു. മുൻ മേയറുടെ നേതൃത്വത്തിൽ നടന്ന അഴിമതിയിൽ ഇപ്പോഴത്തെ മേയർ സ്വീകരിച്ച നടപടി സ്വാഗതാർഹമാണ്. മുൻ മേയർ സ്വമേധയ കരാറുകാരനെ നിയമിക്കുകയായിരുന്നു. വിഷയത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന് പകൽ പോലെ വ്യക്തമാണ്. വിഷയത്തിൽ കരാറുകാരനെതിരെ നിയമനടപടി വേണമെന്നും കോർപ്പറേഷനുണ്ടായ നഷ്ടം കരാറുകാരനിൽ നിന്ന് ഈടാക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

അതോസമയം എൽ.ഡി.എഫ് കൗൺസിലർമാരുടെ ഡിവിഷനുകളോട് വിവേചന പരമായ നിലപാടാണ് കോർപ്പറേഷൻ കൈക്കൊള്ളുന്നത്. എൽ.ഡി.എഫ് ഡിവിഷനുകളിൽ 20 ലക്ഷമോ 30 ലക്ഷമോ മാത്രം നൽകുമ്പോൾ യു.ഡി.എഫ് ഡിവിഷനുകളിൽ ഒരു കോടിയിലേറെയാണ് തുക അനുവദിക്കുന്നത്. വികസനത്തിൽ കക്ഷി രാഷ്രീയം പാടില്ലയെന്നും അനുവദിച്ച തുകപോലും വിനിയോഗിക്കാൻ പറ്റാത്ത കോർപ്പറേഷനാണ് കണ്ണൂർ കോർപ്പറേഷനെന്നും അദ്ദേഹം പറഞ്ഞു. പുതിയകെട്ടിടത്തിന്റെ പ്രവർത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും എം.വി ജയരാജൻ ആവശ്യപ്പെട്ടു.

വ്യക്തിയല്ല പാർട്ടിയാണ് പ്രധാനം

സി.പി.എം നേതാവ് പി ജയരാജനെ പ്രകീർത്തിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട ഫ്ളക്സിനെ സംബന്ധിച്ച് പാർട്ടിയുടെ നിലപാട് മുൻ കാലങ്ങളിൽ തന്നെ വ്യക്തമാക്കിയതാണെന്നും വ്യക്തിയല്ല പാർട്ടിയാണ് പ്രധാനമെന്നും എം.വി ജയരാജൻ മദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!