കുമ്പള: സ്കൂട്ടറിൽ കടത്തുകയായിരുന്നമാരക ലഹരിമരുന്നായ എംഡി എംഎയുമായി രണ്ടു പേരെ പോലീസ് പിടികൂടി. കാസറഗോഡ് ഷിറിബാഗിലു നാഷണൽ നഗർ സ്വദേശി മുഹമ്മദ് സുഹൈൽ (27),
കട്ടത്തടുക്ക കജങ്കള സ്വദേശി മുഹമ്മദ് റഫീഖ് (38) എന്നിവരെയാണ് എസ്.ഐ.കെ.ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രി 10.15 മണിയോടെ എടനാട് മുഖാരികണ്ടത്തിൽ വെച്ചാണ് 6.299 ഗ്രാം എംഡി എം എ യുമായി യുവാക്കൾ പോലീസ് പിടിയിലായത്.ഇവർ സഞ്ചരിച്ച സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.