പയ്യന്നൂർ: സർഗഫിലിം സൊസൈറ്റി വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ സ്ത്രീപക്ഷ ചലച്ചിത്ര മേള സമാപിച്ചു. സ്ത്രീപക്ഷ സിനിമകളായ വാജ്ദ, പാർച്ച് ഡ് എന്നീ ചിത്രങ്ങൾ വിദ്യാമന്ദിർ കോളേജിൽ വെച്ച് നടന്ന മേളയിൽ പ്രദർശിപ്പിച്ചു.
മേളയോടപ്പം ആദ്യ ദിനത്തിൽ സർഗയുടെ ഏറെ കാലം പ്രസിഡണ്ടും മാർഗദർശ്ശിയുമായ പി.അപ്പുക്കുട്ടൻ മാസ്റ്റർ അനുസ്മരണ യോഗം നടത്തുകയുണ്ടായി സർഗയുടെ മുൻ പ്രസിഡണ്ടു കൂടിയായഗംഗാധരൻ മേലേടത്ത് അനുസ്മരണ പ്രഭാഷണം നടത്തി, രണ്ടാംദിവസം കേരള സംഗിതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്ക്കാരം നേടിയ നാടക- സിനിമ സംവിധായകൻ എം.ടി. അന്നൂരിനെ ആദരിച്ചു. ആദര സമ്മേളനം പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി അംഗവുമായ മനോജ് കാന ഉദ്ഘാടനം ചെയ്തു സർഗ പ്രസിഡണ്ട് പി.എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സർഗ സെക്രട്ടറിയും സംവിധായകനുമായ ടി.കെ. സന്തോഷ് അനുമോദനഭാക്ഷണം നടത്തി. പി.ജനാർദ്ദനൻ പി.വി. രാജേന്ദ്രൻ , കെ.പി. പ്രദീപ് എന്നിവർ സംസാരിച്ചു.