Tuesday, May 6, 2025
HomeKannurകെ മുഹമ്മദ് കുഞ്ഞിയുടെ വിയോഗത്തിൽ അനുശോചിച്ചു

കെ മുഹമ്മദ് കുഞ്ഞിയുടെ വിയോഗത്തിൽ അനുശോചിച്ചു

പൊതു പ്രവർത്തന രംഗത്ത് മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദ് കുഞ്ഞി

കണ്ണൂർ: എസ്ഡിപിഐ മുൻ ജില്ലാ പ്രസിഡന്റും ദീർഘകാലം രാഷ്ട്രീയ സാമൂഹിക മേഖലയിൽ കർമ്മ നിരതനുമായിരുന്ന കെ മുഹമ്മദ് കുഞ്ഞിയുടെ വിയോഗത്തിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. വളപട്ടണം റഹ്മ സെൻ്ററിൽ നടന്ന അനുശോചന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ അനുസ്മരണ പ്രഭാഷണം നടത്തി. പൊതു പ്രവർത്തന രംഗത്ത് മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദ് കുഞ്ഞി. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുൻഗണ നൽകുന്ന നിലപാടായിരുന്നു അദ്ദേഹം എന്നും സ്വീകരിച്ചിരുന്നതെന്നും കെ കെ അബ്ദുൽ ജബ്ബാർ അനുസ്മരിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്‌ ബഷീർ കണ്ണാടിപറമ്പ, ജില്ലാ ജനറൽ സെക്രട്ടറി
മുസ്തഫ നാറാത്ത്, ജില്ലാ വൈസ് പ്രസിഡന്റ്‌ നൗഷാദ് പുന്നക്കൽ, വിവിധ രാഷ്ട്രീയ-സംഘടന പ്രതിനിധികളായ ഷക്കീൽ (സിപിഎം ), സിദീഖ് (കോൺഗ്രസ്‌), അബ്ദുൽ റഹ്മാൻ (മുസ്ലിം ലീഗ് ), സലാം ഹാജി ( വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ),അഷ്‌റഫ്‌ എളയട്ത് (ടൗൺ സ്പോട്സ് ക്ലബ് ) , അഷ്‌റഫ്‌ (ജമാഅത്തെ ഇസ്ലാമി), അലി സഹിദ് ( സിറ്റിസൺ ഫോറം ) , നവാസ് ടി.കെ (എസ്.ഡി.ടി.യു ), അബ്ദുള്ള നാറാത്ത് എന്നിവർ സംസാരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!