Friday, November 22, 2024
HomeKannurസ്ഥാപനത്തിൽ പങ്കാളിത്തം വാഗ്ദാനം നൽകി 20 ലക്ഷം തട്ടിയെടുത്തു.

സ്ഥാപനത്തിൽ പങ്കാളിത്തം വാഗ്ദാനം നൽകി 20 ലക്ഷം തട്ടിയെടുത്തു.

കണ്ണൂർ.ബാംഗ്ലൂരിലെ കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം നൽകി 20 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് മൂന്നാഴ്ച കൊണ്ട് തിരിച്ചു തരാമെന്ന് വിശ്വസിപ്പിച്ച ശേഷം പണം തിരികെ തരാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. പയ്യാമ്പലം സ്വദേശി കെ.സി.ശശികുമാറിൻ്റെ പരാതിയിലാണ് പരാതിക്കാരൻ്റെ സുഹൃത്തായ ബാംഗ്ലൂർ സ്വദേശി സന്തോഷ് നാഗരാജിനെ (31)തിരെ കേസെടുത്തത്.പ്രതിയുടെ ബാംഗ്ലൂരിലുള്ള ന്യൂ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമി റ്റഡ് എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ തുക മൂന്നാഴ്ച കൊണ്ട് തിരികെ തരാം എന്നും കമ്പനിയിൽ പങ്കാളിത്തം തരാമെന്നും പറഞ്ഞ് 20 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ച ശേഷം നിക്ഷേപതുകയോ കമ്പനിയിൽ പങ്കാളിത്തമോ തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!