കൂത്തുപറമ്പ് : വേങ്ങാട് സാന്ത്വനം ട്രസ്റ്റ് പ്രവർത്തകനും അധ്യാപക വിദ്യാർത്ഥിയും ചിത്രകാരനുമായിരുന്ന സന്തൂപ് സുനിൽ കുമാറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് പെരളശ്ശേരി മക്രേരി സ്വദേശി കെ പി വൈഷ്ണവും മയ്യിൽ കയരളം ഒറപ്പടി സ്വദേശിനി ജെ.എസ്.കെ.വൈഖരി സാവനും (പൊന്നാമ്പല) അർഹരായി.
ജീവിതപ്രയാസങ്ങളിൽ
അതിജീവന വഴിയിൽ ശ്രദ്ദേയമായ നേട്ടങ്ങൾ കൈവരിച്ചവർക്കാണ് പുരസ്‌കാരം., പഠന – പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ്
പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്.
11111 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം
ഒക്ടോബർ 27 ന് 3 മണിക്ക് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ വച്ച് വി ശിവദാസൻ എം പി വിതരണം ചെയ്യും.
എം എ,ബിഎഡ് ബിരുദധാരിയായ വൈഷ്ണവ് തെയ്യം,കുറുങ്കുഴൽ,ചെണ്ട വാദ്യ കലാകാരനാണ്. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഗുളികൻ,വേടൻ, ശാസ്താവ് തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടാറുണ്ട്. ഒമ്പതാം വയസ്സിൽ തെയ്യം കോലം കെട്ടിയാടാൻ തുടങ്ങിയിട്ടുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം,കുച്ചുപ്പുടി ,കേരളം നടനം തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങളുടെ മേക്കപ്പ് മാൻ കൂടിയാണ്. കോളേജ് പഠനകാലത്തിനിടയിൽ പാർട്ട് ടൈം ജോലി ചെയ്താണ് അദ്ധ്യാപക ബിരുദമടക്കം നേടിയത്.
കേരളത്തിനകത്തും പുറത്തും നാടൻ പാട്ട് പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയയായ
കുഞ്ഞു പാട്ടുകാരിയാണ് പൊന്നാമ്പല.
രണ്ടു വയസിൽ കയരളം ഒറപ്പടിയിൽ നടന്ന ഒരു സാംസ്കാരിക പരിപാടിക്കിടയിൽ പാട്ട് പാടിയാണ് കലാ ജീവിതം തുടങ്ങിയത്. മൂന്നാം വയസിൽ തന്നെ ടിവി സിനിമാ താരങ്ങളുടെ കൂടെ മെഗാഷോകളിലും സാന്നിധ്യമായി.
മുന്ന, വെളുത്ത മധുരം എന്നീ സിനിമകളിലും ചെറിയ വേഷം ചെയ്തിട്ടുണ്ട്.
ഇപ്പോൾ
കണ്ണൂർ അഥീന നാടക- നാട്ടറിവ് വീടിന്റെ നാട്ടുമൊഴി, പാട്ടുറവ എന്നീ നാടൻ പാട്ടുമേളകളിലെയും അഥീന ഫോക്ക് മെഗാഷോയിലെയും മിന്നും താരമാണ് .
കണ്ണൂർ കരിങ്കൽക്കുഴി ഭാവന തിയേറ്റേഴ്സിൻ്റെ 2022 ലെ ഭാവന നവ പ്രതിഭാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
IFKKയിൽ ചലച്ചിത്ര അക്കാദമിയുടെ അനുമോദനം ലഭിച്ചിരുന്നു.
2023 ൽ കലാഭവൻ മണി ഫൗണ്ടേഷൻ്റെ പ്രഥമ ബാല്യശ്രീ പുരസ്കാരവും, അഭിനയത്തിന് ഭരത് പി ജെ ആൻ്റണി സ്മാരക ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പയ്യന്നൂർ ബ്രദേഴ്സ് ക്ലബ്ബ് എർപ്പെടുത്തിയ “ഓലപ്പീപ്പി” പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കണ്ടക്കൈ ( കൊളാപ്പറമ്പ് ) എ.എൽ.പി സ്കൂൾ നാലാം തരം വിദ്യാർത്ഥിനിയായ പൊന്നാമ്പാല
സിനിമ-നാടക-നാടൻ കലാപ്രവർത്തകരായ ജിജു ഒറപ്പടി,ശിശിര കാരായി എന്നിവരുടെ ഏക മകളാണ്.