കാഞ്ഞങ്ങാട് :അനധികൃതമായി രാജ്യത്ത് കുടിയേറി താമസിക്കുകയായിരുന്ന ബംഗ്ലാദേശ് പൗരനെ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് (എ.ടി.എസ്).പിടികൂടി. കാഞ്ഞങ്ങാട് ബല്ല ആലയിൽ പൂടംക്കല്ലടുക്കത്തെ വാടക ക്വാട്ടേർസിൽ വ്യാജപേരിൽ നിർമ്മാണ തൊഴിലാളിയായിതാമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് പൗരൻ അത്തിയാർ റഹ്മാനെ (24) യാണ് എ ടി എസിൻ്റെ സഹായത്തോടെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തത്.നിർമ്മാണ തൊഴിൽ ചെയ്ത് അധികൃതമായി താമസിച്ചു വരികയായിരുന്ന ഇയാളിൽ നിന്നും സാബിർ ഷേഖ് നാദിയ (24) എന്ന തിരിച്ചറിയൽ കാർഡ് പോലീസ് കണ്ടെടുത്തു.ഇത് വ്യാജമായി സമ്പാദിച്ചതാണെന്ന് പോലീസ് കണ്ടെത്തി.മറ്റു രേഖകളൊന്നും പോലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. യുവാവിൻ്റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.ഇതിൽ നിന്നും ബംഗ്ലാദേശ് സന്ദേശങ്ങൾ കണ്ടെത്തി.ഇത്തരക്കാരെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളെയും കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.