കാസറഗോഡ്: ഓട്ടോയിൽ കടത്തികൊണ്ടു പോകുകയായിരുന്ന കർണ്ണാടക മദ്യ ശേഖരവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി.ആരിക്കാടി കൊല്ലങ്കാനയിലെ ഗണേഷ് (39), ബേള വിഷ്ണു നഗറിലെ രാജേഷ് (45) എന്നിവരെയാണ്
കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫുംസംഘവും അറസ്റ്റു ചെയ്തത്.പ്രതികളിൽ നിന്നും
172.8 ലിറ്റർ
കർണാടക മദ്യം പിടിച്ചെടുത്തു. മദ്യം കടത്താനുപയോഗിച്ച കെ.എൽ. 14.എം. 3153 നമ്പർ ഓട്ടോ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പരിശോധനയിൽപ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അജീഷ് സി ,സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി , മോഹന കുമാർ, രാജേഷ് പി എന്നിവരും ഉണ്ടായിരുന്നു.