കണ്ണൂർ ജില്ലാ സി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 1 റൺസിന് പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബിനെ പരാജയപ്പെടുത്തി . ആദ്യം ബാറ്റ് ചെയ്ത കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു.പി.വി മിസാബ് 40 റൺസും എം.രാഹുൽ 35 റൺസുമെടുത്തു.പ്രിയദർശിനിയ്ക്ക് വേണ്ടി ദീനദയാൽ 23 റൺസിന് 2 വിക്കറ്റ് വീഴ്ത്തി.മറുപടിയായി പ്രിയദർശിനി ക്ലബിന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുക്കുവാനേ സാധിച്ചുള്ളു.ടി.ദിലീഷ് 85 റൺസും പി.സി പ്രസൂൺ 38 റൺസുമെടുത്തു.കൊട്ടാരം ബ്രദേഴ്സ് ക്ലബിന് വേണ്ടി എം.രാഹുൽ 20 റൺസിന് 2 വിക്കറ്റ് വീഴ്ത്തി.കളിയിലെ കേമനായി കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് താരം എം.രാഹുലിനെ തെരഞ്ഞെടുത്തു.
ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് 5 വിക്കറ്റിന് കോളയാട് സ്പോർട്സ് അക്കാദമിയെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കോളയാട് സ്പോർട്സ് അക്കാദമി നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു.സി.ഫാസിലും സി.എസ് സജീഷും 30 റൺസ് വീതമെടുത്തു.തിരുവങ്ങാടിന് വേണ്ടി എൻ.എ അബിൻ 9 റൺസിന് 3 വിക്കറ്റും പി.അജയ് 22 റൺസിന് 3 വിക്കറ്റും വീഴ്ത്തി.മറുപടിയായി തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ് 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം കണ്ടു.സുബിൻ സുധാകരൻ 45 റൺസും കെ.അനോഘ് 38 റൺസുമെടുത്തു.തിരുവങ്ങാട് ക്രിക്കറ്റ് ക്ലബ്ബ് താരം സുബിൻ സുധാകരനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.
ഇന്ന്(വ്യാഴാഴ്ച) രാവിലെ തിരുവങ്ങാട് ഫിനിക്സ് ക്രിക്കറ്റ് ക്ലബ് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് ബി ടീമിനേയും ഉച്ചയ്ക്ക് തലശ്ശേരി ഐലൻഡ് ക്രിക്കറ്റ് ക്ലബ് പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബിനേയും നേരിടും.