Friday, November 22, 2024
HomeKannurവ്യാജ മരുന്ന് നിർമ്മിച്ച് ചികിത്സ പ്രതി അറസ്റ്റിൽ

വ്യാജ മരുന്ന് നിർമ്മിച്ച് ചികിത്സ പ്രതി അറസ്റ്റിൽ

മഞ്ചേശ്വരം: വ്യാജമരുന്ന് നിർമ്മാണവും ചികിത്സയും വ്യാജ സിദ്ധൻ അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി ജമാലുദ്ദീനെ (52)യാണ് എസ്.ഐ.കെ.കെ.നിഖിൽ അറസ്റ്റു ചെയ്തത്.
ഇന്ത്യൻമെഡിക്കൽ അസോസിയേഷൻ ഭാരവാഹിയും കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസറുമായ കണ്ണപുരം സ്വദേശി കെ.സന്തോഷിൻ്റെ പരാതിയിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. ഉപ്പള പച്ചിലം പാറ ഫ്രണ്ട്സ് ക്ലബിൽ വെച്ച് പ്രതി നിയമാനുസൃതമല്ലാതെയും യാതൊരു യോഗ്യത യോ രേഖകളോ ഇല്ലാതെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ വ്യാജ മരുന്നുകൾ ഉണ്ടാക്കി ചികിത്സ നടത്തി വഞ്ചിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!