Friday, January 31, 2025
HomeKannurഅശ്വമേധം 6.0

അശ്വമേധം 6.0

കണ്ണൂർ: തിരിച്ചറിയപ്പെടാതെ പോകുന്ന കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് അശ്വമേധം 6.0 ആരംഭിക്കുന്നു.

ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ വീടുകൾ കയറി രോഗനിർണയം നടത്തും. ദേശീയ കുഷ്ഠരോഗ വിരുദ്ധ ദിനമായ വ്യാഴാഴ്ച മുതൽ ഫെബ്രുവരി 12 വരെയാണ് ഭവന സന്ദർശന പരിപാടി.

കുഷ്ഠരോഗം നാട്ടിൽ നിന്ന് നിർമാർജനം ചെയ്യപ്പെട്ട രോഗമാണെന്ന് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടെന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

എന്നാൽ ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 60 ശതമാനവും ഇന്ത്യയിലാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം രോഗാണുബാധ കുറഞ്ഞ സംസ്ഥാനമാണ്.

എന്നിട്ടും 407 രോഗികളെയാണ് കഴിഞ്ഞ വർഷം കേരളത്തിൽ കണ്ടെത്തിയത്. ഇതിൽ 30 കുട്ടികളാണ്. രോഗബാധ നിരക്ക് കുറവാണെങ്കിലും കുട്ടികളിലെ രോഗബാധ, രോഗാതുരത കൂടിയ മൾട്ടി ബാസിലറി രോഗബാധ, അംഗവൈകല്യം ബാധിച്ചവരുടെ എണ്ണം എന്നിവ ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!