ഇരിട്ടി: പയഞ്ചേരിമുക്കില്‍ കെഎസ്ഇബി ഓഫീസിന് സമീപം ഇരിട്ടി നഗരസഭയുടെ സഹകരണത്തോടെ ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി നിര്‍മിച്ച ഇരിട്ടി നഗരസഭ-ഗ്രീന്‍ലീഫ് മിനി പാര്‍ക്ക് മന്ത്രി ഒ.ആര്.കേളു ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഗ്രീന്‍ലീഫ് ചെയര്മാന് ബിനു കുളമക്കാട്ട് പദ്ധതി വിശദീകരണവും നഗരസഭ ശുചിത്വ അംബാസിഡര്‍ വിദ്യ സുന്ദര്‍ ബോട്ടില്‍ ബൂത്ത് ഉദ്ഘാടനവും നിര്‍വഹിച്ചു. ഹരിതകേരളം മിഷന് ജില്ലാ റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്കല്‍, നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ശ്രീലത, സ്ഥിരസമിതി അധ്യക്ഷരായ കെ.സോയ, പി.കെ.ബള്‍ക്കിസ്, കെ.സുരേഷ്, കൗണ്‍സിലര്‍മാരായ വി.പി.അബ്ദുള്‍ റഷീദ്, കെ.നന്ദനന്‍, എ.കെ.ഷൈജു, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരിവീട്ടില്‍, ഗ്രീന്‍ലീഫ് സെക്രട്ടറി എന്‍.ജെ.ജോഷി, കെ.വി.സക്കീര്‍ഹുസൈന്‍, പി.എ.നസീര്‍, തറാല്ഈസ, സത്യന് കൊമ്മേരി, ഗ്രീന്‍ലീഫ് ട്രഷറര്‍ പി.പി.രജീഷ്, വൈസ് ചെയര്മാന് പി.അശോകന്, സി.അഷ്റഫ്, ടി.എ.ജസ്റ്റിന്, കെ.സി.ജോസ്, പി.സുനില്‍കുമാര്‍, ജുബി പാറ്റാനി, അബു ഉവ്വാപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
തലശേരി-കുടക് സംസ്ഥാനാന്തര പാതയോട് ചേര്‍ന്ന് പഴശ്ശി സംഭരണി പദ്ധതി പ്രദേശം അതിരായി ഉണ്ടായിരുന്ന സ്ഥലത്താണ് ഇരിപ്പിടങ്ങളും ഊഞ്ഞാലും ഉള്‍പ്പെടെ ഒരുക്കി പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. നേരത്തെ മാലിന്യ കൂമ്പാരമായി കിടന്നിരുന്ന സ്ഥലമാണ് ഇപ്പോള്‍ പാര്‍ക്കായി മാറിയത്. നേരത്തെ ഗ്രീന്‍ലീഫിന്റെ നേതൃത്വത്തില്‍ പായം പഞ്ചായത്തില്‍ ഇരിട്ടി പാലത്തിന് സമീപവും പാര്‍ക്ക് നിര്‍മിച്ചിരുന്നു.